ബ്രഹ്മപുത്ര നദിക്കടിയിലൂടെ ചെെനീസ് അതിർത്തി വരെ നീളുന്ന തുരങ്കം; അനുമതി നൽകി കേന്ദ്ര സർക്കാർ

Centre gives in-principle approval for a tunnel under the Brahmaputra amid tension with China: Report

ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം നിർമിക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകി. അരുണാചലിലെ ചെെനീസ് അതിർത്തി വരെ നീളുന്നതാണ് തുരങ്കം. ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമിക്കുന്നത്. അസമിലെ ഗൊഹ്പൂർ നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 14.85 കിലോമീറ്റർ നീളമുള്ള നാല് വരിപ്പാതാ ടണലാണ് നിർമിക്കുന്നത്. ഡിസംബറിൽ നിർമാണം തുടങ്ങും. മൂന്നു ഘടങ്ങളിലായി നിർമാണം പൂർത്തിയാക്കും.

ജിയാങ്സു പ്രവിശ്യയിലെ തയ്ഹു തടാകത്തിനിടിയിലൂടെ ചെെന നിർമ്മിക്കുന്ന അണ്ടർ വാട്ടർ ടണലിനേക്കാൾ നീളമേറിയതാണ് ഇന്ത്യയുടെ ടണൽ. വലിയ സുരക്ഷാ സംവിധാനങ്ങൾ ടണലിലുണ്ടാവും. വെൻ്റിലേഷൻ സംവിധാനങ്ങളും നടപ്പാതയും ഡ്രെയിനേജും എമർജൻസി എക്സിറ്റും തീയണയ്ക്കാനുള്ള സംവിധാനങ്ങളും ടണലിലുണ്ടാവും. നാഷണൽ ഹെെവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് അമേരിക്കയിലെ ലൂയിസ് ബെർഗർ കമ്പനിയുമായി ചേർന്ന് ടണൽ നിർമ്മിക്കും. സെെന്യമാണ് ടണൽ നിർമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ശത്രുസെെന്യം പാലങ്ങൾ ലക്ഷ്യമിട്ടേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ആവശ്യം ഉന്നയിച്ചത്. 

content highlights: Centre gives in-principle approval for a tunnel under the Brahmaputra amid tension with China: Report